കറ്റാനം: ഓണാട്ടുകര പാരമ്പര്യ ഭക്ഷ്യോത്പാദന കമ്പനിയുടെ ആദ്യ സംരംഭമായ ഓണാട്ടുകര ഓണക്കിറ്റ് ഭരണിക്കാവ് സർവീസ് സഹകരണ ബാങ്ക് സൂപ്പർ മാർക്കറ്റ് വഴി വിൽപന തുടങ്ങി. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജയദേവ് ഓണക്കിറ്റ് വിൽപന ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കോശി അലക്സ് അദ്ധ്യക്ഷത വഹിച്ചു. ഭരണ സമിതിയംഗം പ്രസന്നകുമാരി ആദ്യ കിറ്റ് ഏറ്റുവാങ്ങി. ചെയർമാൻ ജി മധുസൂദനൻ നായർ, കെ ഇ നാരായണൻ, കെ.ശശിധരൻനായർ, കെ വിജയാനന്ദൻ, വിനോദ്കുമാർ, കെ. എസ് .ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു.