ആലപ്പുഴ: ജില്ലയിൽ ഇന്നലെ 60 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 1924 ആയി. നാലുപേർ അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരാണ്. 54 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
ഒരാളുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ഒരു ആരോഗ്യ പ്രവർത്തകനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 150 പേരുടെ പരിശോധനാഫലം നെഗറ്റീവായതോടെ 2608 പേർ രോഗമുക്തരായി. ഇന്നലെ രോഗമുക്തരായവരിൽ 139 പേർക്ക് സമ്പർക്കത്തിലൂടെയും ആറുപേർ അന്യസംസ്ഥാനങ്ങളിൽ നിന്നും അഞ്ചുപേർ വിദേശത്ത് നിന്നും വന്നവരാണ്.രോഗം സ്ഥിരീകരിച്ച കൃഷ്ണപുരം സ്വദേശിയുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.
# സമ്പർക്ക രോഗബാധിതർ
കടക്കരപ്പള്ളി, ആലപ്പുഴ, അമ്പലപ്പുഴ, തൃക്കുന്നപ്പുഴ, കായംകുളം, മണ്ണഞ്ചേരി, മുഹമ്മ, എടത്വ, തോട്ടപ്പള്ളി, വീയപുരം, കുപ്പപ്പുറം പ്രദേശങ്ങളിൽ ഒന്നുവീതം സ്വദേശികൾ, ഹരിപ്പാട്, പള്ളിപ്പുറം, നെടുമുടി, ചെറിയനാട്, മുതുകുളം, തിരുവൻവണ്ടൂർ എന്നിവിടങ്ങളിൽ രണ്ട് വീതവും ചെറുതന, കരുവാറ്റ എന്നിവിടങ്ങളിൽ മൂന്ന് വീതവും പുന്നപ്ര തെക്ക് 27 പേർക്കും ആരോഗ്യപ്രവർത്തകയ്ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.