പൂച്ചാക്കൽ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ, മദ്ധ്യവയസ്ക്കൻ നിര്യാതനായി.പാണാവള്ളി 17-ാം വാർഡിൽ അഭയ വെളിയിൽ വിശ്വനാഥ(58) നാണ് മരണമടഞ്ഞത്. സംസ്കാരം ഇന്ന് നടക്കും. കഴിഞ്ഞ ദിവസം പാണാവള്ളി വീരമംഗലം വളവിനു് സമീപം ബൈക്ക് ഇടിച്ചാണ് പരിക്കേറ്റത്. ഭാര്യ: ജനു. മക്കൾ: ശ്രീരാഗ്, ശ്രീരഞ്ജിനി. മരുമകൻ: ജിൻസ്