ചാരുംമൂട്: നൂറനാട് മുതുകാട്ടുകര കാവേരി റസിഡന്റ്‌സ് അസോസിയേഷന്റെ വാർഷിക പൊതുയോഗവും വിദ്യാർത്ഥികളെ അനുമോദിക്കലും നടന്നു. അസോസിയേഷനിലെ മുതിർന്ന അംഗങ്ങളായ എൻ. ശശിധരൻ,കെ.ഭാർഗവൻ പിള്ള, രാധാകൃഷ്ണപിള്ള,വി.സുരേന്ദ്രൻ ഉണ്ണിത്താൻ എന്നിവർ വിദ്യാർത്ഥികൾക്കുള്ള ഉപഹാരം വിതരണം ചെയ്തു. പ്രസിഡന്റ് ജെ. ഹരീഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന പൊതുയോഗത്തിൽ ഭാരവാഹികളെ തി​രഞ്ഞെടുത്തു. ബാബു രാഗസുധ(പ്രസിഡന്റ്), ശശിധരൻ (വൈസ് പ്രസിഡന്റ്), ഇന്ദുസുനിൽ (സെക്രട്ടറി), തങ്കമണി (ജോ:സെക്രട്ടറി),ജലജ (ട്രഷറർ) എന്നി​വരാണ് ഭാരവാഹി​കൾ.