കുട്ടനാട്: നീലംപേരൂർ ഗ്രാമപഞ്ചായത്തിലെ പ്രളയ ദുരിതാശ്വാസക്കേസിൽ, നിരപരാധിയായ പട്ടികജാതി യുവാവിനെ പ്രതിചേർത്തെന്നാരോപിച്ച് ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.ഗോപകുമാറും പി.ടി.സ്‌കറിയയും ചേർന്ന് പഞ്ചായത്ത് പടിക്കൽ നടത്തിയ സത്യഗ്രഹ സമരം ഡി.സി.സി പ്രസിഡന്റ് എം. ലിജു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി. നാരായണൻ തമ്പി അദ്ധ്യക്ഷത വഹിച്ചു. ജോസഫ് ചോക്കോടൻ, അലക്സ് മാത്യു, സജി ജോസഫ്, അജോ ആന്റണി, ബോബൻ തയ്യിൽ, ഡി.സി.സി ജനറൽ സെക്രട്ടറി പ്രമോദ് ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.