ചേർത്തല: ഓണത്തോടനുബന്ധിച്ചു് 'വ്യാജമദ്യ മയക്കുമരുന്ന് ലോബിയുടെ പ്രവർത്തനം അമർച്ച തടയുന്നതിന്റെ ഭാഗമായി ചേർത്തല എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ വി.ജെ.റോയിയുടെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം പരിശോധനകൾ ശക്തമാക്കി.ചേർത്തല തെക്ക് പഞ്ചായത്ത് 13-ാം വാർഡിൽ തിരുവിഴ കീഴ്മംഗലത്ത് സുരേഷ് ബാബുവിന്റെ മകൻ ഷാനു (22) വിന്റെ വീട്ടുവളപ്പിൽ ചാരായം വാറ്റുന്നതിനായി പാകപ്പെടുത്തി സൂക്ഷിച്ചിരുന്ന 90 ലിറ്റർ കോട കണ്ടെടുത്ത് ഷാനുവിനെ പ്രതിചേർത്ത് ഒരു കേസും,ചേർത്തല പള്ളിപ്പുറം പഞ്ചായത്ത് 12-ാം വാർഡിൽ വിളക്കുമരം ഭാഗത്ത് കായൽപ്പരപ്പിൽ ഒളിപ്പിച്ചു വച്ചിരുന്ന 85 ലിറ്റർ ഉടമ ആരെന്ന് വ്യക്തമാകാത്ത കോട കണ്ടെടുത്ത് മറ്റൊരു കേസും രജിസ്റ്റർ ചെയ്തു. പരിശോധനയിൽ ഇൻസ്‌പെക്ടറെ കൂടാതെ പ്രിവന്റീവ് ഓഫീസർമാരായ പി.ദിലീപ്, ആർ.ഐ.അശോകൻ,എം.പി. ഉണ്ണികൃഷ്ണൻ,ഡി.റെജിമോൻ, ഷിബു, സി.ഇ.ഒ മാരായ ഡി.മായാജി, കെ.എ.തസ്ലീം എന്നിവർ പങ്കെടുത്തു