ആലപ്പുഴ: കൊവിഡ് കാലത്ത് ഓൺലൈൻ ഓണച്ചന്തയുമായി രംഗത്തെത്തുകയാണ് ജില്ലാ കുടുംബശ്രീ മിഷൻ. എല്ലാ വർഷവും ഓണക്കാലത്ത് നാല് ദിവസം നീണ്ടു നിൽക്കുന്ന വിപണന മേളകൾ വഴി ലക്ഷക്കണക്കിന് രൂപയുടെ വിപണിയാണ് കുടുംബശ്രീക്ക് ലഭിച്ചിരുന്നത്.ഇത്തവണ നേരിട്ടുള്ള ചന്തകൾ പൂർണമായും ഒഴിവാക്കുകയാണ്.
അതത് പ്രദേശത്തെ കുടുംബശ്രീ ഉത്പന്നങ്ങൾ, പച്ചക്കറികൾ എന്നിവയാണ് കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലഭ്യമല്ലാത്ത വിഭവങ്ങൾ സപ്ലൈകോ, ത്രിവേണി എന്നിവിടങ്ങളിൽ നിന്ന് ലഭ്യമാക്കും. ഓരോ സി.ഡി.എസിന്റെയും പ്രാദേശിക ലഭ്യതയ്ക്കനുസരിച്ചാണ് ഉത്പന്നങ്ങൾ വിപണനം ചെയ്യുക. ഉത്പന്നത്തിന്റെ ഇനങ്ങളും വിലയും കുടുംബശ്രീ വാട്സാപ്പ് വഴിയും അയൽക്കൂട്ടങ്ങൾ വഴിയും അംഗങ്ങൾക്ക് നൽകും. ഇതിൽ നിന്ന് ആവശ്യക്കാരുടെ ലിസ്റ്റെടുത്ത് വാർഡ് തലത്തിൽ എ.ഡി.എസ് ഭാരവാഹികൾ മുഖേനയാണ് വിപണനം നടത്തുക. കൊവിഡ് വ്യാപനത്തെത്തുടർന്ന് ബുദ്ധിമുട്ടിലായ പ്രദേശങ്ങളിലുൾപ്പെടെ സാധനങ്ങൾ എത്തിക്കാനാണ് പദ്ധതി.
....................
കണ്ടെയ്ൻമെന്റ് സോണായ പ്രദേശങ്ങളിൽ അതത് ഭരണസമിതിയുടെ നിർദ്ദേശാനുസരണമായിരിക്കും ഓണച്ചന്ത നടത്തുക. ഒരു കോടിയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്
കുടുംബശ്രീ അധികൃതർ