ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ 84-ാമത് ജന്മദിനത്തിൽ അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി മുട്ടം ശ്രീരാമകൃഷ്ണാശ്രമത്തിൽ മഹാമൃത്യുഞ്ജയഹോമം നടത്തി. എസ്.എൻ.ഡി.പി യോഗം 994ാം നമ്പർ മുട്ടം ശാഖയുടെയും മുട്ടം ശ്രീരാമകൃഷ്ണാശ്രമത്തിന്റെയും സംയുക്താഭിമുഖ്യത്തിലായി​രുന്നു ചടങ്ങ്. തുടർന്ന് പ്രാർത്ഥനയും പ്രസാദ വിതരണവും നടന്നു. സ്വാമി സുഖാകാശ സരസ്വതി, സ്വാമി ആത്മപ്രസാദ്, സുരേഷ് ശാന്തി എന്നിവരുടെ കാർമ്മികത്വത്തിലാണ് മഹാമൃത്യുഞ്ജയഹോമം നടന്നത്. ചടങ്ങുകൾക്ക് ശാഖ പ്രസിഡന്റ് ബി.നടരാജൻ, വൈസ് പ്രസിഡന്റ് മുട്ടം ബാബു, സെക്രട്ടറി വി.നന്ദകുമാർ എന്നിവർ നേതൃത്വം നൽകി. ജ്യോതി ജയകുമാർ, ബി.ദേവദാസ്, ബി.രഘുനാഥൻ, ജി.ഗോപാലകൃഷ്ണൻ, സുമ സുരേഷ്, ശ്രീകല എന്നിവർ പങ്കെടുത്തു.