photo

ചേർത്തല: എസ്.എൻ.ഡി.പി യോഗത്തിന്റെ അമരക്കാരന് ആഘോഷങ്ങൾ ഒഴിവാക്കി 84-ാം പിറന്നാൾ. കൊവിഡ് പശ്ചാത്തലത്തിൽ ലളിതമായാണ് ചടങ്ങുകൾ ഒരുക്കിയത്.

മൂന്നു ദിവസങ്ങളായി നടന്ന പൂജ ചടങ്ങുകൾ ഇന്നലെ ഉച്ചയോടെ പൂർത്തിയായി.ഉച്ചയ്ക്ക് വെള്ളാപ്പള്ളി നടേശൻ കേക്ക് മുറിച്ച് ഭാര്യ പ്രീതി നടേശനും സഹപ്രവർത്തകർക്കും കൈമാറി. 20 വർഷങ്ങളായി മുടങ്ങാതെ കേക്ക് എത്തിക്കുന്ന കുട്ടനാട് പുളിങ്കുന്ന് കണ്ണാടി സ്വദേശി പി.ജെ.മാത്യു പതിവ് തെറ്റിക്കാതെ ഇക്കുറിയും കേക്ക് എത്തിച്ചു.നിയന്ത്രണങ്ങൾ ഉള്ളതിനാൽ സന്ദർശകരെ പൂർണമായും ഒഴിവാക്കിയിരുന്നു.

വിവിധ രാഷ്ട്രീയ,സാമൂഹിക പ്രവർത്തകരും വ്യവസായ പ്രമുഖരും ഫോണിലൂടെ ആശംസ നേർന്നു.വെള്ളാപ്പള്ളി ദേവസ്വം പ്രസിഡന്റായ കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിൽ പ്രത്യേക വഴിപാടുകളും നടത്തി.വെള്ളാപ്പള്ളി എസ്.എൻ ട്രസ്റ്റ്,എസ്.എൻ.ഡി.പി യോഗം എന്നിവയുടെ ഭരണ സാരഥ്യം ഏറ്റെടുത്തതിന്റെ 25-ാം വാർഷിക വേളയിലാണ് പിറന്നാൾ ആഘോഷം.