അമ്പലപ്പുഴ: കഴിഞ്ഞ ഒരു മാസമായി വൃക്ക സംബന്ധമായ രോഗത്തെ തുടർന്ന് ആലപ്പുഴ. മെഡി.ആശുപത്രിയിൽ ചികിത്സയിലായിരുന്ന പുന്നപ്ര തെക്കു പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് സെറ്റിൽമെൻ്റ് കോളനിയിൽ അഷറഫ് (65) മരിച്ചു. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അഷറഫിന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്.ഇതേ വാർഡിൽ ചികിത്സയിലായിരുന്ന, ഡയാലിസിനായി വന്ന രോഗിയിൽ നിന്നാണ് രോഗം പകർന്നത്.ഇതോടെ ഡയാലിസിസ് യൂണിറ്റ് അടച്ച് അണു വിമുക്തമാക്കിയിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അഷറഫ് നിരീക്ഷണ വാർഡിൽ ചികിത്സയിലായിരുന്നു. ഇന്നലെ പുലർച്ചെയാണ് മരിച്ചത്. ഭാര്യ ആശുപത്രിയിലെ നിരീക്ഷണ വാർഡിലും മകൻ വീട്ടിലും നിരീക്ഷണത്തിലാണ്.