 രോഗം സ്ഥിരീകരിച്ചത് 170 പേർക്ക്

ആലപ്പുഴ: കൊവിഡ് ബാധിച്ച് ജില്ലയിൽ ഇന്നലെ മൂന്നു മരണം കൂടി. ഇതോടെ ജില്ലയിലെ മരണസംഖ്യ 30 ആയി. ഇന്നലെ 170 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുള്ളവരുടെ എണ്ണം 2034 ആയിട്ടുണ്ട്. ഏഴു പേർ വിദേശത്തുനിന്നും ഏഴ് പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്.

156 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 60 പേരുടെ പരിശോധനാഫലം നെഗറ്റീവായതോടെ 2668 പേർ രോഗമുക്തരായി. രോഗ മുക്തരായവരിൽ
59 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാൾ അന്യ സംസ്ഥാനത്തു നിന്നാണ് എത്തിയത്. പുന്നപ്ര, ആല, കൃഷ്ണപുരം സ്വദേശികളാണ് ഇന്നലെ മരിച്ചത്.

.

# സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ

പുന്നപ്ര തെക്ക് 13, കടക്കരപ്പള്ളി 56, അമ്പലപ്പുഴ തെക്ക് 33, ആലപ്പുഴ 23, കരുനാഗപ്പള്ളി,മുഹമ്മ, ചേർത്തല, നൂറനാട്, മുതുകുളം,തൃക്കുന്നപ്പുഴ, പുലിയൂർ, കഞ്ഞിക്കുഴി, അരൂർ, കൃഷ്ണപുരം,തുമ്പോളി, തിരുവൻവണ്ടൂർ എന്നിവടങ്ങളിൽ ഒന്നു വീതം, ഹരിപ്പാട്, ചേപ്പാട്, പട്ടണക്കാട്, ആറാട്ടുപുഴ എന്നിവടങ്ങളിൽ രണ്ടു വീതം, പത്തിയൂർ മൂന്ന്, ചെട്ടികാട്, മണ്ണഞ്ചേരി നാലുവീതം


 ജില്ലയിൽ നിരീക്ഷണത്തിലുള്ളവർ: 9564

 വിവിധ ആശുപത്രികളിൽ കഴിയുന്നവർ: 1829

 ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവർ: 77

 ആശുപത്രികളിൽ നിന്ന് ഒഴിവാക്കപ്പെട്ടവർ: 119

..................................

# കണ്ടെയിൻമെന്റ് സോൺ

മാരാരിക്കുളം വടക്ക് വാർഡ് 18, ആലപ്പുഴ അർത്തുങ്കൽ ബീച്ച് റോഡിന്റെ (തീരദേശഹൈവേ പടിഞ്ഞാറുവശം), ജനക്ഷേമം ബീച്ച് റോഡ് തെക്ക്ഭാഗം, ആറാട്ടുകുളം ബീച്ച് റോഡ് വടക്കുഭാഗം, ബീച്ച് റോഡിനു കിഴക്കുഭാഗം.

..................................

# കണ്ടെയിൻമെന്റ് സോൺ


നഗരസഭ വാർഡ് 32 (വലിയമരം), ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്ത് വാർഡ് 14 (വലേഴത്ത് കരോണ്ട് കടവ് പ്രദേശങ്ങൾ ഒഴികെ ബാക്കി ഭാഗം), വാർഡ് 16 (ചിറ്റേഴത്ത് പ്രദേശം ഒഴികെ ബാക്കി ഭാഗം), വാർഡ് 9 (ഒറ്റപ്പുന്ന ജംഗ്ഷൻ മുതൽ തയ്യേഴത്ത് പാലം വരെയുള്ള പ്രദേശങ്ങൾ ഒഴികെ ബാക്കി ഭാഗം)

# കേസ് 67, അറസ്റ്റ് 65

ജില്ലയിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘനവുമായി ബന്ധപ്പെട്ട് 67 കേസുകളിൽ 65 പേരെ അറസ്റ്റ് ചെയ്തു. മാസ്‌ക് ധരിക്കാത്തതിന് 580 പേർക്കും സാമൂഹ്യ അകലം പലിക്കാത്തതിന് 2600 പേർക്കും കണ്ടെയ്ൻമെൻറ് സോൺ ലംഘനം നടത്തിയതിന് രണ്ട് പേർക്കും എതിരെ നടപടി സ്വീകരിച്ചു