ആലപ്പുഴ: ഓണക്കാലം കൊവിഡ് വ്യാപനത്തിന് കാരണമാകാതിരിക്കാൻ എന്തെല്ലാം മാർഗങ്ങൾ സ്വീകരിക്കാം? സുരക്ഷിതമായി സാധനങ്ങളെല്ലാം വാങ്ങി എങ്ങനെ ഓണം ആഘോഷിക്കാമെന്നത് സംബന്ധിച്ച് മികച്ച ആശയങ്ങൾ ക്ഷണിക്കുകയാണ് ജില്ലാ പൊലീസ്. ആർപ്പോ....ഇർറോ....എന്ന പേരിലാണ് മത്സരം.
ഓണക്കാലത്ത് അവശ്യസാധനങ്ങൾ വാങ്ങാൻ ജനം വ്യാപാര കേന്ദ്രങ്ങളിലെത്തുമ്പോൾ, കൊവിഡ് ചട്ടങ്ങൾ ലംഘിക്കാൻ സാദ്ധ്യതയേറെയാണ്. ഇതു മുന്നിൽക്കണ്ടാണ് പൊതുജന പങ്കാളിത്തത്തോടെ സുരക്ഷിത ഓണാഘോഷത്തിനുള്ള നിർദേശങ്ങൾ പൊലീസ് ക്ഷണിച്ചത്. നിർദേശങ്ങൾ മലയാളത്തിൽ തയ്യാറാക്കി അയയ്ക്കാം. 29ന് വൈകിട്ട് 5ന് മുമ്പ് adnospcalpy@gmail.com എന്ന ഇ- മെയിൽ വിലാസത്തിലോ 9447319366 എന്ന് വാട്സാപ്പ് നമ്പരിലോ ലഭിക്കണം. മികച്ച ആശയങ്ങൾക്ക് സമ്മാനങ്ങൾ ലഭിക്കും.