ആലപ്പുഴ : ആരോഗ്യവകുപ്പിന്റെ ഈ ഓണം കരുതലോണം, ഓണക്കാല ജാഗ്രത കാമ്പയിൻ ജില്ലയിൽ തുടരുന്നു.
ഓണക്കാലമായതോടെ വ്യാപാര സ്ഥാപനങ്ങളിലും മാർക്കറ്റുകളിലും തിരക്കു കൂടി വരുന്ന സാഹചര്യത്തിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടാകാനുള്ള സാദ്ധ്യത മുന്നിൽ കണ്ട് ബോധവത്കരണത്തിനായി മാസ് മീഡിയ വിഭാഗം സർക്കാർ നിർദ്ദേശങ്ങളെ അടിസ്ഥാനമാക്കി സോഷ്യൽ മീഡിയ പോസ്റ്ററുകൾ തയ്യാറാക്കി പ്രചരിപ്പിക്കുന്നുണ്ട്. ആളുകൾ കൂടുതൽ സമയവും വീടുകളിൽ ചെലവഴിക്കുന്ന സാഹചര്യത്തിൽ സോഷ്യൽ മീഡിയയുടെ സാദ്ധ്യത ഉപയോഗപ്പെടുത്തു ക എന്നതാണ് ഇതിലൂടെ ആരോഗ്യവകുപ്പ് ഉദ്ദേശിക്കുന്നത്.
ഓണക്കാലത്ത് കടകളിൽ പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, സന്ദർശനങ്ങൾ കുറയ്‌ക്കേണ്ടതിന്റെ ആവശ്യകത, ഓണപ്പൂക്കളം, സദ്യയൊരുക്കൽ, ഷോപ്പിംഗ്, ഓണക്കാല കൂട്ടായ്മകൾ തുടങ്ങിയ സാഹചര്യങ്ങളിൽ കാട്ടേണ്ട കരുതലുകൾ പ്രതിപാദിക്കുന്നു. ഏവരും സഹകരിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു.