ആലപ്പുഴ: കൊവിഡ് സ്ഥിരീകരിച്ച ആലപ്പുഴ നഗരസഭാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. എ.എ.റസാഖിന്റെ ഭാര്യാ സഹോദരന്റെ ഭക്ഷണശാല ആരോഗ്യ വിഭാഗം അടപ്പിച്ചു. ചെയർമാന്റെ വീടിന് സമീപമാണ് ഭക്ഷണശാല പ്രവർത്തിച്ചിരുന്നത്.

ശനിയാഴ്ചയാണ് റസാഖിനും രണ്ട് മക്കൾക്കും കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് നിയന്ത്രണങ്ങൾ വന്ന ശേഷം പൊറോട്ട, പത്തിരി,ഇറച്ചി ഉൾപ്പെടെയുള്ള ഭക്ഷ്യ വസ്തക്കൾ പാഴ്സലായിട്ടാണ് ഇവിടെ വില്പന നടത്തിയിരുന്നത്. തിങ്കളാഴ്ച ആരോഗ്യ വിഭാഗം ജീവനക്കാർ ക‌ട അടപ്പിക്കുകയായിരുന്നു. സഹോദരന്മാർ നടത്തിയിരുന്ന സൂപ്പർമാർക്കറ്റ് ഉൾപ്പെടെയുള്ള സ്ഥാനങ്ങളും അടച്ചു. എന്നാൽ ആരോഗ്യവിഭാഗം ജീവനക്കാരോ നഗരസഭാ ജീവനക്കാരോ കട അടപ്പിച്ചതിനെക്കുറിച്ച് അറിയില്ലെന്ന് നഗരസഭ സെക്രട്ടറി കെ.കെ. മനോജ് പറഞ്ഞു.

എന്നാൽ തനിക്ക് കൊവിഡ് സ്ഥീകരിച്ച ദിവസം തന്നെ സ്ഥാപനങ്ങൾ അടച്ചെന്നും ദുഷ്പ്രചാരണമാണ് ചിലർ ഫേസ്ബുക്കിലൂടെ നടത്തുന്ന

തെന്നും റസാഖ് പറഞ്ഞു.