ആലപ്പുഴ: അഴിമതിയിൽ കുളിച്ചു നിൽക്കുന്ന ഇടതുസർക്കാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി പ്രഖ്യാപിച്ചിരിക്കുന്ന സേവ് കേരള സമര പരമ്പരയുടെ നാലാം ഘട്ടത്തിൻറെ ഭാഗമായി ആസ്ഥാനത്ത് നടത്തിയ ഉപവാസ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡി.സി.സി പ്രസിഡൻറ് എം. ലിജു, ജില്ലയിൽ നിന്നുള്ള കെ.പി.സി.സി ഭാരവാഹികളായ ഷാനിമോൾ ഉസ്മാൻ എം.എൽ.എ, എ.എ.ഷുക്കൂർ, എം.മുരളി, അഡ്വ. ഡി.സുഗതൻ,കോശി എം.കോശി, ജോൺസൺ എബ്രഹാം എന്നിവർ രാവിലെ 9 മുതൽ 5 വരെ ഡി.സി.സി ഓഫീസിൽ ഉപവസിച്ചു. സമരം പ്രതിപക്ഷ നേതാവ് രമേശ്‌ചെന്നിത്തല ഓൺലൈനായി ഉദ്ഘാടനം ചെയ്തു.