ചാരുംമൂട്: പാലമേൽ ഗ്രാമ പഞ്ചായത്തിൽ നിന്നു തൊഴിൽ രഹിത വേതനം കൈപ്പറ്റുന്നവർ വേതനം തുടർന്നും കിട്ടുന്നതിനാവശ്യമായ രേഖകളുമായി 26, 27, സെപ്തംബർ 3, 4 തീയതികളിൽ നേരിട്ട് എത്തണമെന്ന് സെക്രട്ടറി അറിയിച്ചു.എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, എംപ്ളോയ്മെൻ്റ് രജിസ്ട്രേഷൻ കാർഡ്, വരുമാന സർട്ടിഫിക്കേറ്റ് എന്നിവയുടെ അസ്സൽ രേഖകളാണ് വേണ്ടത്.