എടത്വ: ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജെയിംസ് ചുങ്കത്തിൽ (61) നിര്യാതനായി. സംസ്‌കാരം നാളെ വൈകിട്ട് 3.30ന് നെടുംമ്പ്രം ക്രിസ്‌തോസ് മാർത്തോമ പള്ളി സെമിത്തേരിയിൽ. തലവടി പഞ്ചായത്ത് മുൻ പ്രസിഡന്റ്, സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, എടത്വ ലയൺസ് ക്ലബ് പ്രസിഡന്റ്, മാമ്മൻ മാപ്പിള ട്രോഫി പമ്പാ ബോട്ട് റേസ് ക്ലബ് പ്രസിഡന്റ്, മാർത്തോമ സഭ നിരണം മാരാമൺ ഭദ്രാസന കൗൺസിലർ, മാർത്തോമ സഭ മണ്ഡലാംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ബീന മറിയം ജോർജ് (നിരണം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപിക). മക്കൾ: നിമിൽ ജോർജ് ജെയിംസ് (പ്ലാനിംഗ് എൻജിനീയർ, മിഡ്മാക്ക് കോൺട്രാക്ടിംഗ് കമ്പനി, ഖത്തർ), നൃപ ആൻ ജെയിംസ് (സോഫ്റ്റ് വെയർ എൻജിനീയർ, യു.എസ്.ടി, തിരുവനന്തപുരം). മരുമകൾ: രഹ്ന എൽസ സാം. (മുട്ടാർ ക്രൈസ്റ്റ് സ്‌കൂൾ അദ്ധ്യാപിക).