പൂച്ചാക്കൽ: എസ്.എൻ.ഡി.പി.യോഗം 544-ാം നമ്പർ ശ്രീകണ്ഠേശ്വരം ശാഖയിൽ, മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ്, ഓണക്കിറ്റ് വിതരണം ഇന്ന് ഹയർ സെക്കൻഡറി സ്കൂൾ ഹാളിൽ നടക്കും.
ചേർത്തല യൂണിയൻ പ്രസിഡൻറ് കെ.വി.സാബുലാൽ അദ്ധ്യക്ഷത വഹിക്കുന്ന യോഗം ശാഖ ചെയർമാൻ കെ.എൽ.അശോകൻ ഉദ്ഘാടനം ചെയ്യും. യോഗം കൗൺസിലർ പി.ടി. മന്മഥൻ മുഖ്യാതിഥിയായി പങ്കെടുക്കും. യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ വി.ശശികുമാർ,ബൈജു അറുകുഴി, യൂണിയൻ കൗൺസിലർമാരായ ബിജുദാസ്,വിനോദ് മാനേഴത്ത്, ദിനദേവ്, കുടുംബ യൂണിറ്റ് കൺവീനർരായ പ്രജിത്ത് സുകുമാരവെളി, സുഗുണൻ വാപ്പുഴ, എൻ.ആർ.സാജു നടുവിലക്കുറ്റ്, ഷീനുകുമാർ ഷീനുഭവൻ, ദിലീപ് വട്ടച്ചിറ, പ്രസന്നൻ അമ്മഞ്ചേരി എന്നിവർ സംസാരിക്കും.