അമ്പലപ്പുഴ: വാടയ്ക്കൽ അറപ്പപ്പൊഴി ഭാഗത്തെ കടൽ തീരത്ത് കുളിക്കാനിറങ്ങിയ, പുന്നപ്ര വടക്ക് പഞ്ചായത്ത് ഒന്നാം വാർഡ് കാക്കരിയിൽ കുഞ്ഞുമോൻ - ലിസി ദമ്പതികളുടെ മകൻ അലനെ (17) കാണാതായി. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് നാലു സുഹൃത്തുക്കളുമായി കുളിക്കാനിറങ്ങിയത്. ഇവരുടെ ബഹളം കേട്ടെത്തിയ നാട്ടുകാർ പുന്നപ്ര പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി പ്രദേശത്തെ മത്സ്യത്തൊഴിലാളികളോടൊത്ത് വള്ളത്തിൽ തെരച്ചിൽ നടത്തി. പിന്നീട് തോട്ടപ്പള്ളി കോസ്റ്റൽ പൊലീസിനെ വിവരം അറിയിച്ചെങ്കിലും ബോട്ടിൻ്റെ സ്രാങ്ക് കൊവിഡ് നിരീക്ഷണത്തിലാണെന്നായിരുന്നു മറുപടി. ബോട്ട് ഓടിക്കാൻ ആളെ സംഘടിപ്പിച്ച് കോസ്റ്റൽ പൊലീസ് എത്തിയപ്പോഴേക്കും നേരം ഇരുട്ടി. ഇന്ന് തെരച്ചിൽ തുടരും.