ph

കായംകുളം: കൊവിഡ് ബാധിച്ച് മരിച്ച റിട്ട. ഗ്രഫ് ഉദ്യോഗസ്ഥൻ കൃഷ്ണപുരം കാപ്പിൽമേക്ക് തട്ടാരുടയ്യത്ത് ആതിര ഭവനത്തിൽ മോഹനന്റെ (60) സംസ്കാര ചടങ്ങുകൾ ഐ.ആർ.ഡബ്ല്യു വാളണ്ടിയർമാരുടെ നേതൃത്വത്തിൽ നടത്തി.

കഴിഞ്ഞ 21 ന് ഇദ്ദേഹത്തെ ഹൃദ്രോഗ ബാധയെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച രാവിലെ 10 മണിയോടെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും പൊലീസിൻറെയും മേൽനോട്ടത്തിൽ വീട്ടുവളപ്പിലായിരുന്നു സംസ്കാരം. ഭാര്യ: ഷീബ. മകൾ: ആതിര. മരുമകൻ: സിജിൻ.