ആലപ്പുഴ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേരള സ്റ്റേറ്റ് കയർ കോർപ്പറേഷൻ വികസിപ്പിച്ചെടുത്ത സാനിമാറ്റുകളിൽ 1000 എണ്ണം ജില്ലാ പഞ്ചായത്ത് വാങ്ങി. വിതരണത്തിന്റെ ഉദ്ഘാടനം ഇന്നലെ മന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് വീഡിയോ കോഫറൻസ് വഴി ഉദ്ഘാടനം ചെയ്തു. വാഹനങ്ങളുടെ ഫ്ളാഗ് ഒഫ് എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണി വിശ്വനാഥ്, കെ.ടി. മാത്യു, കെ.കെ. അശോകൻ, കയർ കോർപ്പറേഷൻ ചെയർമാൻ ടി.കെ. ദേവകുമാർ, മാനേജിംഗ് ഡയറക്ടർ ജി. ശ്രീകുമാർ, ജനറൽ മാനേജർ എൻ. സുനുരാജ് എന്നിവർപങ്കെടുത്തു. കയർ കോർപ്പറേഷൻ യൂണിയൻ നേതാക്കളായ എസ്. വീരപ്പൻ, ബി. ജയമോൻ, ഹരിശ്ചന്ദ്രൻ എന്നിവർ
സംസാരിച്ചു.