a

മാവേലിക്കര: ചെട്ടികുളങ്ങര ശ്രീനാരായണ ഗുരു ധ‌ർമ്മാനന്ദ സേവാശ്രമത്തിന്റെ ആഭിമുഖ്യത്തിൽ ധർമ്മാനന്ദഗുരുവിന്റെ 111-ാം വിശാഖം തിരുനാൾ ജയന്തി ആഘോഷിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ ലളിതമായാണ് ചടങ്ങ് നടത്തിയത്.

രാവിലെ ഗുരുപൂജ, കൊടിയേറ്റ്, തുടർന്ന് പ്രാർത്ഥനായജ്ഞം, സമൂഹപ്രാർത്ഥന, ജയന്തിസംഗമം, സ്നേഹസദ്യ, വൈകിട്ട് ദീപാരാധന എന്നിവ നടന്നു. ജയന്തി മഹാസംഗമം ആശ്രമാചാര്യൻ സ്വാമി ഗുരു ജ്ഞാനാനന്ദൻ ഉദ്ഘാടനം ചെയ്തു. സേവാസമിതി പ്രസിഡന്റ് ആർ.അരവിന്ദാക്ഷൻ അദ്ധ്യക്ഷനായി. ശ്രീനാരായണ ഗുരുകുലം ആചാര്യ ചെപ്പള്ളിൽ ലേഖ ബാബുചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ എൻ.ശശീന്ദ്രൻ ജയന്തി സന്ദേശവും ബേബി ഹരിദാസ് ആശംസാ സന്ദേശവും നൽകി. സേവാസമിതി ജനറൽ സെക്രട്ടറി അനിൽ കെ.ശിവരാജ് സ്വാഗതവും വൈസ് പ്രസിഡന്റ് സ്വാമി പ്രേമാനന്ദൻ നന്ദിയും പറഞ്ഞു.