a

മാവേലിക്കര: ശ്രീനാരായണ ഗുരു ധർമ്മാനന്ദ ഗുരുകുല സ്ഥാപകൻ ധർമ്മാനന്ദ ഗുരുദേവന്റെ 111-ാമത് വിശാഖം തിരുനാൾ ജയന്തി ആഘോഷം ഭരണ സമിതി പ്രസിഡന്റ് എൻ.ശിവദാസൻ ഉദ്ഘാടനം ചെയ്തു. ഗുരുകുലത്തിൽ പുതുതായി പനിർമ്മിച്ച ധ്വജത്തിന്റെ പ്രതിഷ്ഠ ആശ്രമ ആചാര്യന്മാരായ ഗംഗാധരൻ സ്വാമി, സുന്ദരേശൻ സ്വാമി എന്നിവർ ചേർന്ന് നിർവ്വഹിച്ചു. നവീകരിച്ച ഗുരുകുലത്തിന്റെ സമർപ്പണവും നടത്തി. സെക്രട്ടറി ബാബു ബി.ഗുരുപദം, ആർ.ശശികുമാർ, ബാലൻ കെ.ചിറയിൽ, ആർ.രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ പ്രാണ ബിൽഡേഴ്‌സ് ഉടമ വിനീത് വിജയനേയും ധ്വജ ശില്‍പി ജി.പ്രസാദിനേയും ആദരിച്ചു.