payasakit

മാന്നാർ: എസ്.എൻ.ഡി.പി യൂണിയന്റെ നേതൃത്വത്തിൽ 3000 കുടുംബങ്ങൾക്ക് പായസകിറ്റും ഓണക്കോടിയും നൽകി. എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറിയുടെ ജന്മദിനത്തിൽ മാന്നാർ എസ്.എൻ.ഡി.പി യൂണിയനിലെ ശാഖകളിലെ 3000ൽപരം വീടുകളിൽ ഓണ സമ്മാനമായി പായസകിറ്റും ഓണക്കോടിയും നൽകി. യൂണിയനിൽ വച്ച് നടന്ന ചടങ്ങിൽ മാന്നാർ എസ്.എൻ.ഡി.പി. യൂണിയൻ ചെയർമാൻ ഡോ.എംപി .വിജയകുമാർ പായസകിറ്റ് ഉളുന്തി എസ്.എൻ.ഡി.പി. ശാഖ പ്രസിഡൻറ് ഹരിലാലിന് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. കിഴക്കേവഴി ശാഖാ പ്രസിഡന്റ് മധുസൂദനൻ ഓണക്കോടി വിതരണോദ്ഘാടനം കൺവീനർ ജയലാൽ എസ്.പടീത്തറയ്ക്ക്‌ നൽകി നിർവഹിച്ചു. ചടങ്ങിൽ അഡ്മിനിസ്‌ട്രേറ്റീവ് കമ്മി​റ്റി അംഗങ്ങളായ നുന്നുപ്രകാശ്, ഹരിപാലമൂട്ടിൽ ദയകുമാർ ചെന്നിത്തല വനിതാസംഘം ഭാരവാഹികളായ ശശികല രഘുനാഥ്, സുജാത, പുഷ്പ ശശികുമാർ, സുരേഷ് കണ്ണമ്പള്ളിൽ, അനുകുമാർ കുട്ടംപേരൂർ എന്നിവർ പങ്കെടുത്തു.