school

മാന്നാർ: കുട്ടമ്പേരൂർ എസ്.കെ.വി. ഹൈസ്കൂളിലെ 1995 ബാച്ചിലെ പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മ 'തണൽ' പദ്ധതിയുടെ ഭാഗമായി 12 വിദ്യാർത്ഥികളുടെ പഠനത്തിനായി സാമ്പത്തിക സഹായം സ്കൂളിലെ പ്രധാന അദ്ധ്യാപിക അമ്പിളിയക്ക് കൈമാറി. എല്ലാമാസവും ഈ വിദ്യാർത്ഥികൾക്ക് നിശ്ചിത തുക സഹായമായി നൽകുന്ന പദ്ധതിയാണ് ഇത്. അദ്ധ്യാപക പ്രതിനിധി റോയ് സാമുവേൽ, നോൺ ടീച്ചിംഗ് സ്റ്റാഫ് സുരേഷ് , 95 ബാച്ച് പ്രതിനിധികൾ രാജേഷ് ,ശങ്കരൻ നമ്പൂതിരി​, കോശി മാന്നാർ, ശ്രീജ ബിജു ,സരസ്വതി എന്നിവർ പങ്കെടുത്തു.