കുട്ടനാട്: എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയന്റെ സാമൂഹ്യക്ഷേമ പദ്ധതികളുടെ ഭാഗമായി കുട്ടമംഗലം 22-ാം നമ്പർ ശാഖാംഗവും അംഗ പരിമിതനുമായ ബിനു പുത്തൻ പുരയ്ക്കലിന്റെ കുടുംബത്തിന് അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റിയംഗം എ.കെ. ഗോപിദാസ് ടിവി സമ്മാനിച്ചു.
ശാഖാസെക്രട്ടറി കെ.ആർ. അജയഘോഷ്, സ്‌കൂൾ മാനേജർ കെ.എ. പ്രമോദ്, പി.ടി.എ പ്രസിഡന്റ് ആർ. റിഷോർ, മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ കെ.ജി. റാവു, വി.എൻ. സദാനന്ദൻ, പി.കെ. ശിശുപാലൻ, കെ.എൻ. തങ്കമ്മ, സിജിഷാജി, പി.രാജു, പ്രിൻസിപ്പൽ ബി.ആർ. ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.