മാന്നാർ: മാവേലിക്കര തപാൽ ഡിവിഷന്റെ പരിധിയിൽ പോസ്റ്റൽ ലൈഫ് ഇൻഷ്വറൻസ്, റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷ്വറൻസ് ഫീൽഡ് ഓഫീസർമാരെ തിരഞ്ഞെടുക്കുന്നു.
65 വയസ് കഴിയാത്ത, കേന്ദ്ര-സംസ്ഥാന സർക്കാരിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥർ ബയോഡേറ്റാ, വിദ്യാഭ്യാസ യോഗ്യത, പ്രായം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി സെപ്തംബർ 8 ന് ഇന്റർവ്യൂവിന് പോസ്റ്റൽ സൂപ്രണ്ടിന്റെ കാര്യാലയത്തിൽ ഹാജരാകണം.
സർക്കാരിൽ നിന്നു വിരമിച്ച ഉദ്യോഗസ്ഥർ ഇൻഷ്വറൻസ് മേഖലയിൽ പ്രവൃത്തി പരിചയമുള്ളവർ ഇപ്പോഴുള്ള ഏജൻസി റദ്ദ് ചെയ്ത് കൊവിഡ് 19 മാനദണ്ഡങ്ങൾ മുൻനിറുത്തി ഇ-മെയിലിൽ spmvkdn.keralapost@gmail.com മുഖാന്തിരമോ, 9475076737 എന്ന വാട്‌സാപ്പിലോ രജിസ്റ്റർ ചെയ്ത അപേക്ഷകരെയാണ് ഇന്റർവ്യൂവിന് പരിഗണിക്കുക.