obituary

ചേർത്തല: ദേശീയപാതയിൽ ചേർത്തല എക്സ്റേ ജംഗ്ഷനു സമീപം ഇരുചക്ര വാഹന യാത്രക്കാരൻ ടോറസ് ലോറി ഇടിച്ച് മരിച്ചു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 17-ാം വാർഡിൽ ചെത്തി കാരക്കാട്ട് തങ്കച്ചനാണ് (52) മരിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് 1.45 ഓടെയായിരുന്നു അപകടം. സിഗ്നൽ കാത്ത് നിൽക്കുകയായിരുന്ന ഇദ്ദേഹത്തെ ലോറി ഇടിച്ച് വീഴ്ത്തുകയായിരുന്നു. തത്ക്ഷണം മരിച്ചു. അഭിഭാഷകനെ കാണുന്നതിനായി ചേർത്തലയിലേക്ക് വരികയായിരുന്നു. മൃതദേഹം പോസ്​റ്റുമോർട്ടത്തിനായി ഗവ. താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാ​റ്റി. മത്സ്യത്തൊഴിലാളിയാണ്. വർഷങ്ങൾക്ക് മുമ്പ് വാഹനാപകടത്തിൽ മരണമടഞ്ഞ മകൻ റോബിന്റെ (അഗസ്​റ്റിൻ) അവയവങ്ങൾ ദാനം ചെയ്തിരുന്നു. തങ്കച്ചന്റെ ഭാര്യ: റാണി. മ​റ്റ് മക്കൾ: ജോസ്, മാർട്ടിൻ, ലിതുബിന. മരുമകൻ: ജോഷ്‌മോൻ.