ചേർത്തല:കൊവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന ചേർത്തല തെക്ക് പഞ്ചായത്ത് ഒന്നാം വാർഡ് വലിയവീട്ടിൽ വി.എ.അലക്‌സാണ്ടർ (69) മരിച്ചു.11 മുതൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലും പിന്നീട് ആലപ്പുഴ മെഡി. ആശുപത്രിയിലും ചികിത്സയിലയിരുന്നു. തിങ്കളാഴ്ചയാണ് മരിച്ചത്. ഇന്നലെ കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്‌കാരം നടത്തി. അലക്‌സാണ്ടറിനും കുടുംബാംഗങ്ങളായ 7 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കുടുംബാംഗങ്ങൾക്ക് പിന്നീട് നെഗറ്റീവ് ആയി.അലക്‌സാണ്ടറിന്റെ ഭാര്യ:മേരിക്കുട്ടി. മക്കൾ: സോഫിയ (മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത്),ആൻഡ്രൂസ് (ജില്ലാക്കോടതി), സെബാസ്റ്റ്യൻ. മരുമക്കൾ: അഷി, ജൂലി, സെബി.