ആലപ്പുഴ: മതപണ്ഡിതനും റിട്ട. അറബിക് അദ്ധ്യാപകനുമായ വട്ടയാൽ വാർഡ് ഇല്ലിക്കൽ പുരയിടത്തിൽ അബ്ദുൽ ഹമീദ് മുസ് ലിയാർ (86) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ ഒമ്പതിന് തെക്കേ മഹല്ല് മുസ്ളിം ജമാഅത്ത് കബർസ്ഥാനിൽ. കുതിരപ്പന്തി മാധവ മെമ്മോറിയൽ സ്കൂൾ അറബി അദ്ധ്യാപകനായിരുന്നു. സക്കറിയ ബസാർ യാഫി ജുമാ മസ്ജിദ്, പവർഹൗസ് വാർഡ് ജമാലുദ്ദീൻ മസ്ജിദ്, മുല്ലാത്ത് വളപ്പ് മസ്ജിദ് എന്നിവിടങ്ങളിൽ ഇമാമും മദ്റസാദ്ധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: നഫീസ ബീവി. മക്കൾ: മുഹമ്മദ് റഷീദ് ബാഖവി (ഇമാം, പാലസ് ജുമാ മസ്ജിദ്, ആലപ്പുഴ), റഹ്മത്ത് ബീവി, സുമയ്യ ബീവി, ഖമറുന്നിസ ബീവി, മാജിദ ബീവി, മുഹമ്മദ് ശാഫി (ദുബായ്), അബ്ദുർ റഹ്മാൻ (ഖത്തർ).മരുമക്കൾ: ഖാരി അബ്ദുർ റസ്സാഖ് മുസലിയാർ (കായംകുളം), അബ്ദുൾഷുക്കൂർ പുന്നപ്ര, ഷാജി ഇരവുകാട്, സുമയ്യ ബീവി, റഹ്മത്ത്, ഖൈറുന്നിസ.