മാന്നാർ: കുട്ടമ്പേരൂർ ആറ്റിലെ ഉളുന്തി പാലത്തിനു താഴെയുള്ള കടവിൽ ഗൃഹനാഥനെ കാണാതായെന്ന് സംശയം. ബുധനൂർ പഞ്ചായത്ത്‌ 9-ാം വാർഡ് മുൻ അംഗം മുളപ്പുരയിൽ വീട്ടിൽ ചെല്ലപ്പന്റെ മകൻ വിജയനെയാണ് (45) കാണാതായത്.. ഇന്നലെ വൈകിട്ട് 6.45 ഓടെയാണ് സംഭവം. നദിക്കരയിൽ ഫോണും ചെരിപ്പും കണ്ടെത്തി. മാവേലിക്കരയിൽ നിന്നു ഫയർഫോഴ്സും, മാന്നാർ പൊലീസും നാട്ടുകാരും നദിയിൽ രാത്രി വൈകിയും തെരച്ചിൽ നടത്തി.