തുറവൂർ:എസ്.എൻ.ഡി.പി.യോഗം വളമംഗലം 537-ാം നമ്പർ ശാഖയിലെ കാടാതുരുത്ത് മഹാദേവീക്ഷേത്രത്തിൽ വിനായക ചതുർത്ഥിയോടനുബന്ധിച്ച് നടന്ന മഹാഗണപതി ഹോമത്തിന് ക്ഷേത്രം മേൽശാന്തി ബൈജു മുഖ്യകാർമ്മികത്വം വഹിച്ചു. രമണൻ ശാന്തി, കിഷോർശാന്തി എന്നിവർ ഉപകാർമ്മികരായി. ക്ഷേത്രം പ്രസിഡന്റ് എം.ആർ.ലോഹിതാക്ഷൻ, സെക്രട്ടറി എം.വി.വിശ്വംഭരൻ, വൈസ് പ്രസിഡന്റ് പി.രമേശൻ, ദേവസ്വം മാനേജർ എ.എം.അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.