തുറവൂർ: പുനർ വിവാഹിതരല്ലെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കാതെ വിധവാ പെൻഷൻ നൽകില്ലെന്ന പട്ടണക്കാട് പഞ്ചായത്തിന്റെ തീരുമാനം കൊവിഡ് കാലത്ത് നിർദ്ധന സ്ത്രീകളോടുള്ള ക്രൂരതയാണെന്ന് കോൺഗ്രസ് മണ്ഡലം നേതാക്കൾആരോപിച്ചു. നൂറുകണക്കിന് വിധവകളാണ് ഇതുമൂലം വിഷമിക്കുന്നത്. ഓണം പടിവാതിലിൽ എത്തി നിൽക്കെ, പഞ്ചായത്തിന്റെ നടപടിയിൽ യോഗം പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡന്റ് പി.എം. രാജേന്ദ്രബാബു അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ടി.എച്ച്.സലാം, എം.കെ.ജയപാൽ, പഞ്ചായത്ത് പാർലമെന്ററി പാർട്ടി നേതാവ് ആർ.ഡി.രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.