fhf

ഹരിപ്പാട്: സെക്രട്ടറിയേറ്റിലുണ്ടായ തീപിടിത്തത്തിന്റെ മറവിൽ നാടിനെ കലാപഭൂമിയാക്കാനുള്ള യു.ഡി.എഫ് - ബി.ജെ.പി ഗൂഢാലോചനയിൽ പ്രതിഷേധിച്ച് സി.പി.എം ഹരിപ്പാട് ഏരിയാ കമ്മി​റ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധയോഗം ചേർന്നു. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം എം.സത്യപാലൻ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി എൻ.സോമൻ അദ്ധ്യക്ഷനായി. കർഷക സംഘം ജില്ലാ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, കെ.മോഹനൻ, എസ്.സുരേഷ്, സി.പ്രസാദ്‌ എന്നിവർ സംസാരിച്ചു.