t


ആലപ്പുഴ: ജില്ലയിൽ ഇന്നലെ 193 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 2132ആയി. ഏഴുപേർ വിദേശത്തുനിന്നും 16 പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ഏഴ് ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 163 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ മരണ സംഖ്യ 31ആയി. 95 പേരുടെ പരിശോധനാ ഫലം നെഗറ്റീവായതോടെ 2763 പേർ രോഗമുക്തരായി.

യു.എ.ഇയിൽ നിന്നെത്തിയ രണ്ട് ആലപ്പുഴക്കാർ,പുന്നപ്ര സ്വദേശി, ദുബായിൽ നിന്നെത്തിയ മാന്നാർ സ്വദേശി, സൗദിയിൽ നിന്നെത്തിയ അമ്പലപ്പുഴ സ്വദേശി, ദുബായിൽ നിന്നെത്തിയ ആലപ്പുഴ സ്വദേശി, അബുദാബിയിൽ നിന്നെത്തിയ ആലപ്പുഴ സ്വദേശി, മുംബയിൽ നിന്നെത്തിയ പുലിയൂർ സ്വദേശി, ത്രിപുരയിൽ നിന്നെത്തിയ പുലിയൂർ സ്വദേശി, ഡൽഹിയിൽ നിന്നെത്തിയ മാന്നാർ സ്വദേശിനി, ജമ്മുവിൽ നിന്നെത്തിയ മാരാരിക്കുളം വടക്ക് സ്വദേശി, ആറ് തമിഴ്‌നാട് സ്വദേശികൾ, പൂനെയിൽ നിന്നെത്തിയ വണ്ടാനം സ്വദേശി, കോയമ്പത്തൂരിൽ നിന്നെത്തിയ വടക്കൻ പറവൂർ സ്വദേശി, ബംഗളുരുവിൽ നിന്നെത്തിയ മാവേലിക്കര, പട്ടണക്കാ, പുന്നപ്ര സ്വദേശികൾ, തമിഴ്‌നാട്ടിൽ നിന്നെത്തിയ പുന്നപ്ര സ്വദേശി, ചെന്നൈയിൽ നിന്നെത്തിയ കായംകുളം സ്വദേശി.

.........................

# ജില്ലയിൽ നിരീക്ഷണത്തിലുള്ളവർ: 9730

# വിവിധ ആശുപത്രികളിൽ കഴിയുന്നവർ: 1935

# ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവർ: 166

# ആശുപത്രികളിൽ നിന്ന് ഒഴിവാക്കപ്പെട്ടവർ: 60

..................................

 കണ്ടെയിൻമെന്റ് സോൺ

ആലപ്പുഴ നഗരസഭ പഴവീട് 12-ാം വാർഡ് മുത്തൂറ്റ് ബാങ്കിന് കിഴക്കോട്ട്, ഉദയാ നഗറിന് മുൻവശം വരെയുള്ള ഭാഗം, ചെട്ടികുളങ്ങര പഞ്ചായത്ത് വാർഡ് 11, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വാർഡ് 12, ചമ്പക്കുളം പഞ്ചായത്ത് വാർഡ് 1, ചെറുതന പഞ്ചായത്ത് അഞ്ചാം വാർഡിൽ വലിയ പുരയ്ക്കൽ-തണ്ടാശ്ശേരി-സായി മയൂര സ്റ്റോർ മുതൽ തെക്കോട്ട് പഞ്ചായത്ത് അതിർത്തി വരെ, അഞ്ചാം വാർഡിൽ തണ്ടാശ്ശേരി പഞ്ചായത്ത് ജംഗ്ഷൻ റോഡിൽ ഗീതാഭവൻ മുതൽ കിഴക്കോട്ട് പഞ്ചായത്ത് അതിർത്തിവരെ 34 വീടുകൾ, വെൺമണി പഞ്ചായത്ത് വാർഡ് 2

..................................

 കണ്ടെയിൻമെന്റ് ഒഴിവാക്കി

അരൂർ പഞ്ചായത്ത് 19,20 വാർഡുകൾ, കഞ്ഞിക്കുഴി പഞ്ചായത്ത് വാർഡ് 7, ആലപ്പുുഴ നഗരസഭ വഴിച്ചേരി (24) വാർഡിൽ സെന്റ് ജോസഫ് സ്ട്രീറ്റ് ഒഴികെ ബാക്കി ഭാഗം, ആശ്രമം വാർഡ് (21)

 കേസ് 67, അറസ്റ്റ് 65

ജില്ലയിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘനവുമായി ബന്ധപ്പെട്ട് 67 കേസുകളിൽ 38 പേരെ അറസ്റ്റ് ചെയ്തു. മാസ്‌ക് ധരിക്കാത്തതിന് 619 പേർക്കും സാമൂഹ്യ അകലം പലിക്കാത്തതിന് 2536 പേർക്കും കണ്ടെയ്ൻമെന്റ് സോൺ ലംഘനം നടത്തിയതിന് രണ്ട് പേർക്കും എതിരെ നടപടി സ്വീകരിച്ചു