ambala

അമ്പലപ്പുഴ: സുഹൃത്തുക്കളുമൊത്ത് കടലിൽ കുളിക്കാനിറങ്ങി തിരമാലകളിൽപ്പെട്ട് കാണാതായ വാടയ്ക്കൽ സ്വദേശി അലനു (17) വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു.

25 വൈകിട്ട് 5 മണിയോടെ വാടയ്ക്കൽ കടപ്പുറത്തായിരുന്നു സംഭവം. 4 സുഹൃത്തുക്കളോടൊത്ത് കടലിൽ കുളിക്കുന്നതിനിടെ അലൻ തിരയിൽപ്പെടുകയായിരുന്നു. മത്സ്യത്തൊഴിലാളികളും, പുന്നപ്ര പൊലീസും രാത്രി 7 വരെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ പുലർച്ചെയോടെ തോട്ടപ്പള്ളി കോസ്റ്റൽ പൊലീസ് ബോട്ടിലും മത്സ്യബന്ധന വള്ളങ്ങളിലും തെരച്ചിൽ ആരംഭിച്ചിരുന്നു. ഉച്ചയോടെ കൊച്ചിയിൽ നിന്നെത്തിയ നേവി ബോട്ടും,ഹെലികോപ്ടറും തെരച്ചിൽ നടത്തി. രാത്രി ഏഴോടെ തെരച്ചിൽ നിറുത്തി. ഇന്ന് പുലർച്ചെ തെരച്ചിൽ തുടരുമെന്ന് കോസ്റ്റൽ പൊലീസ് പറഞ്ഞു. പുന്നപ്ര വടക്കു പഞ്ചായത്ത് ഒന്നാം വാർഡ് കാക്കരിയിൽ വീട്ടിൽ കുഞ്ഞുമോൻ- ലിസി ദമ്പതികളുടെ മകനായ അലൻ ആലപ്പുഴ ലിയോതെർട്ടീന്ത് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്. കന്യാസ്ത്രീയായ ആൻ ഏക സഹോദരിയാണ്.