ambala

അമ്പലപ്പുഴ: കൊവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു.പുറക്കാട് പഞ്ചായത്ത് അഞ്ചാം വാർഡ് പഴയങ്ങാടി പുതുവൽ ദേവദാസ് ( 67) ആണ് മരിച്ചത്.മുനമ്പത്ത് മത്സ്യബന്ധനത്തിനു പോയ ഇദ്ദേഹത്തെ കടുത്ത പനി ബാധിച്ച് തിങ്കളാഴ്ച മടങ്ങിയെത്തിയതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഐ.സി.യുവിൽ ചികിത്സയിൽ കഴിഞ്ഞ ഇദ്ദേഹം ചൊവ്വാഴ്ച രാത്രിയോടെ മരിച്ചു. ഹൃദയ സംബന്ധമായ അസുഖവും ഇദ്ദേഹത്തിനുണ്ടായിരുന്നു. ഭാര്യ - കുമാരി. മക്കൾ - അനീഷ്, ആശ. മരുമക്കൾ -പ്രിയ മോൾ, സത്യരാജ്