thakkali-ashik

കായംകുളം: എരുവ കോയിക്കപ്പടിയിൽ സിയാദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു പൊലീസ് അന്വേഷിച്ചിരുന്ന തക്കാളി ആഷിക്ക് പൊലീസിനെ വെട്ടിച്ച് കോടതിയിൽ ഹാജരായി. കോടതി ഇയാളെ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് റിമാൻഡ് ചെയ്തു. തക്കാളി ആഷിക്കിനെ പിടികൂടാൻ സമീപ ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു.

ഇതിനിടെ ഫയർസ്റ്റേഷനു സമീപം വച്ച് കഴിഞ്ഞ 18 ന് വൈദ്യൻ വീട്ടിൽ സിയാദിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ വെറ്റമുജീബ്‌, വിളക്കു ഷഫീക്ക് എന്നിവരെ ഇന്ന് പോലീസ് കസ്റ്റഡിയിൽ വാങ്ങും. ഇന്നലെ കൊവിഡ് പരിശോധനാ ഫലം ലഭിക്കാതിരുന്നതിനാലാണ് തെളിവെടുപ്പ് നീണ്ടത്.