മാവേലിക്കര: സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയിൽ പൊതുകുളങ്ങളിൽ മത്സ്യകൃഷി എന്ന ആശയം നടപ്പാക്കുന്നതിന്റെ ഭാഗമായി കുളഞ്ഞിക്കാരാഴ്മ വലിയകുളത്തിൽ ചങ്ങാതിക്കൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ ഫിഷറീസ് വകുപ്പ് ലഭ്യമാക്കിയ മത്സ്യ കുഞ്ഞുങ്ങളേ നിക്ഷേപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് കണ്ണാടിശേരിൽ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാനും ചങ്ങാതിക്കൂട്ടം രക്ഷാധികാരിയുമായ ബി.കെ.പ്രസാദ്, ജ്യോതി വേലൂർമഠം, ഫിഷറീസ് വകുപ്പ് പ്രമോട്ടർ ശില്പ, ചങ്ങാതിക്കൂട്ടം പ്രസിഡന്റ് ബിജു.ആർ, സെക്രട്ടറി കെ.പ്രശാന്ത് കുമാർ, എ.ഡി.എസ് പ്രസിഡന്റ് ശാന്തമ്മ ശശി, സെക്രട്ടറി ലളിത രാധാകൃഷണൻ, എസ്.സി പ്രമോട്ടർ ജലജ എന്നിവർ പങ്കെടുത്തു. പായൽ മൂടി ഉപയോഗയോഗ്യമല്ലാതായ വലിയകുളം ചങ്ങാതിക്കൂട്ടം വോളണ്ടി​യർമാരുടെ ശ്രമദാനത്തിലൂടെ കൃഷിക്ക് അനുയോജ്യമാക്കുകയായിരുന്നു. അദ്യഘട്ടത്തിൽ കട്‌ല, രോഹു, ഗ്രാസ് കാർപ്പ്, സിപ്രിൻസ് എന്നീ ഇനം മത്സ്യങ്ങളെയാണ് നിക്ഷേപിച്ചിരിക്കുന്നത്.