മാവേലിക്കര: മൊട്ടയ്ക്കൽ കുടുംബ ക്ഷേമ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കോവിഡ് ദുരിതാശ്വാസത്തിന്റെ ഭാഗമായി ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു. മൊട്ടയ്ക്കൽ ശ്രീഭദ്രാ ഭഗവതി, മഹാവിഷ്ണു ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങ് ആർ.രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് മൊട്ടയ്ക്കൽ സോമൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘുപ്രസാദ്, തഴക്കര പഞ്ചായത്ത് അംഗങ്ങളായ ജിജിത്ത്കുമാർ, മത്തായി, വിദ്യാധരൻ, മുരളിതഴക്കര, ട്രസ്റ്റ് സെക്രട്ടറി എം.ഉണ്ണി, വൈസ് പ്രസിഡന്റ് രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. 109 ഭക്ഷ്യ കിറ്റുകളാണ് വിതരണം ചെയ്തത്. ചടങ്ങിൽ 50,000 രൂപയുടെ ചികിത്സ ധനസഹായ വിതരണവും നടത്തി.