മാവേലിക്കര: സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്ന ഫാർമസിസ്റ്റുകളുടെ ബോണസ് മുൻവർഷത്തെ നിലയിൽ തന്നെ തുടരുവാനുള്ള ലേബർ കമ്മിഷണറുടെ ഉത്തരവ് പുന:പരിശോധിക്കണമെന്ന് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നിലവിലുള്ള പതിനഞ്ച് ശതമാനം ബോണസ് ഇരുപത് ശതമാനമായി വർദ്ധിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. അസോസിയേഷൻ ജില്ല പ്രസിഡന്റ് എസ്.അബ്ദുൾ സലിം അദ്ധ്യക്ഷനായി. ജില്ല സെക്രട്ടറി എ.അജിത്കുമാർ, നിമ്മി അന്ന പോൾ, സി.ജയകുമാർ, പി.ഷാജു, വി.എസ് സവിത, വിവേക്.പി, ബി.എൽ.സുരേഷ് കുമാർ, മഞ്ചു പ്രമോദ്, ഗീതു ശങ്കർ, കെ.ഹേമചന്ദ്രൻ, ഫിദ അൻസാരി, പ്രിയ പ്രകാശ്, ദീപാ ശ്രീകുമാർ, സി.എസ് സേതുറാം, ചന്ദ്രകുമാർ.പി എന്നിവർ സംസാരിച്ചു.