ചാരുംമൂട്: മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചിട്ടുള്ള കരിദിനാചരണത്തിന്റെ ഭാഗമായി ചാരുംമൂട് ജഗ്ഷനിൽ നടന്ന പ്രതിഷേധയോഗം കെ.പി.സി.സി ജനറൽ സെക്രട്ടറി കോശി.എം. കോശി ഉദ്ഘാടനം ചെയ്തു. നൂറനാട് ബ്ളോക്ക് കമ്മിറ്റി പ്രസിഡന്റ് ജി.വേണു അദ്ധ്യക്ഷത വഹിച്ചു. ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.കെ.ഷാജു, ടി. പാപ്പച്ചൻ, രാജൻ പൈനുംമൂട്, എസ്. സാദിഖ്, താമരക്കുളം രാജൻപിള്ള, ജി. ഹരിപ്രകാശ്, ഇബ്രാഹിം കുട്ടി,
മനേഷ് കുമാർ, പി.എം. രവി തുടങ്ങിയവർ സംസാരിച്ചു.