മാവേലിക്കര- എസ്.എൻ.ഡി.പി യോഗം ഭരണിക്കാവ് വടക്ക് 3297ാം നമ്പർ ശാഖായോഗത്തിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച കുട്ടികൾക്കുള്ള സ്കോളർഷിപ്പും നിത്യരോഗികളായ ശാഖായോഗത്തിലെ മൂന്ന് പേർക്കുള്ള ചികിത്സാ ധനസഹായവും വിതരണം ചെയ്തു. യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറം, വൈസ് ചെയർമാൻ രഞ്ജിത്ത്.ആർ, കൺവീനർ ബി.സത്യപാൽ എന്നിവർ ചേർന്ന് സ്കോളർഷിപ്പ് വിതരണം നിർവ്വഹിച്ചു. യോഗത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചതയ ദിനാഘോഷവും സമാധി ദിനാഘോഷവും നടത്തുവാൻ തീരുമാനിച്ചു.