പൂച്ചാക്കൽ: ശ്രീനാരായണ ഹയർ സെക്കൻഡറി സ്ക്കൂളിൽ മികച്ച വിജയം നേടിയ കുട്ടികൾക്ക് എസ്.എൻ.ഡി.പി യോഗം 544-ാം നമ്പർ ശ്രീകണ്ഠേശ്വരം ശാഖയുടെ നേതൃത്വത്തിൽ സ്കോളർഷിപ്പും, ശാഖാാംഗങ്ങൾക്ക് ഓണക്കിറ്റ് വിതരണവും നടത്തി. ശാഖാ ചെയർമാനും സ്ക്കൂൾ മാനേജരുമായ കെ.എൽ.അശോകൻ ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ വിദ്യാഭ്യാസ വർഷത്തിൽ, ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ വിദ്യാർത്ഥികളെ വിജയിപ്പിച്ച് അഭിമാനനേട്ടമാണ് സ്കൂൾ കൈവരിച്ചത്. എസ്.എസ്.എൽ.സിക്ക് 27 കുട്ടികളും പ്ലസ് ടുവിന് 31 കുട്ടികളും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. പ്ലസ് ടു രണ്ടാം വർഷ പരീക്ഷയിൽ 22 കുട്ടികൾ ഫുൾ മാർക്ക് വാങ്ങി ജില്ലയിൽ തന്നെ ശ്രദ്ധേയരായിരുന്നു.
ശാഖയിലെ മുഴുവൻ കുടുംബത്തിനും ഓണക്കിറ്റും നൽകി. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി കഴിഞ്ഞ മാർച്ചിലും ഭക്ഷ്യധാന്യ കിറ്റ് വിതരണം നടത്തിയിരുന്നു.
എസ്.എൻ.ഡി.പി.യോഗം കൗൺസിലർ പി.റ്റി. മന്മഥൻ, ഡയറക്ടർ ബോർഡ് അംഗം വി.ശശികുമാർ ,പ്രിൻസിപ്പൽ എ.ഡി. വിശ്വനാഥൻ, യൂണിയൻ കൗൺസിലർ ബിജുദാസ് ,പി.വിനോദ് മാനേഴത്ത്, പ്രകാശൻ തച്ചാപറമ്പ് ,ഡോ: വി.ആർ.സുരേഷ്, യൂത്ത് മൂവ്മെൻ്റ് യൂണിയൻ കൗൺസിലർ ശ്യാംകുമാർ, പ്രജിത്ത്, സുഗുണൻ, എൻ.ആർ.സാജു, ഷീനുകുമാർ, പ്രസന്നൻ, സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.