മാവേലിക്കര: മുള്ളിക്കുളങ്ങരയിലെ ആൽത്തറയിൽ വിളക്ക് വയ്ക്കുന്നതിന്റെ പേരിൽ രാജേഷ് എന്ന യുവാവിനെ ആക്രമി​ച്ച സംഭവത്തി​ൽ പ്രതികളെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയിൽ ബി.ജെ.പി തെക്കേക്കര വടക്ക് ഏരിയ കമ്മറ്റി പ്രതിഷേധിച്ചു. ഏരിയ കമ്മി​റ്റി പ്രസിഡന്റ് മുരളീധരൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ഗിരീഷ് കുമാർ, ഉപാദ്ധ്യക്ഷൻമാരായ അഭിലാഷ് വിജയൻ, ഓമനക്കുട്ടൻ, സെക്രട്ടറിമാരായ സന്തോഷ്, സുജിത്ത് എന്നിവർ സംസാരിച്ചു.

മാവേലിക്കര: യുവാവിനെ ആക്രമി​ച്ച സംഭവത്തിൽ പൊലീസ് നിഷ്ക്രി​യത്വം കാണിക്കുകയാണെന്ന് ഹിന്ദു ഐക്യവേദി മാവേലിക്കര താലൂക്ക് കമ്മി​റ്റി ആരോപിച്ചു. കൊലവിളി നടത്തിയ ഗുണ്ടകൾ കേസിൽ നിന്നും പിന്തിരിപ്പിക്കാൻ രാജേഷിനെയും കുടുംബത്തെയും നിരന്തരം ഭീഷണിപ്പെടുത്തുകയാണ്. പ്രതികളെ ഉടൻ പിടികൂടണമെന്ന് ഹിന്ദു ഐക്യവേദി താലൂക്ക് ജനറൽ സെക്രട്ടറി പി.സൂര്യകുമാർ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡന്റ് പി.ബി വാസുദേവൻ യോഗത്തിൽ അദ്ധ്യക്ഷനായി. താലൂക്ക് രക്ഷാധികാരി ആർ.പ്രഭാകരൻ, ജില്ലാ കമ്മറ്റി അംഗം കെ.ജയപ്രകാശ്, താലൂക്ക് വർക്കിംഗ് പ്രസിഡന്റ് എൻ.ശശിധരൻ, ട്രഷറർ രാധാക്രിഷ്ണപണിയ്ക്കർ, സെക്രട്ടറിമാരായ കെ.പി.മുരളി, പുന്നമൂട് മനോജ് എന്നിവർ സംസാരിച്ചു.