ചേർത്തല: തണ്ണീർമുക്കം മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്റ് വാരണം കൊല്ലംപറമ്പിൽ സി.കെ.രാജമണി (77) നിര്യാതനായി.ബ്ലോക്ക് കോൺഗ്രസ് മുൻ വൈസ് പ്രസിഡന്റ്, വാരണം സഹകരണ ബാങ്ക് മുൻ പ്രസിഡന്റ്, പുത്തനങ്ങാടി ക്ഷീരോത്പാദക സംഘം മുൻ പ്രസിഡന്റ്,തണ്ണീർമുക്കം പഞ്ചായത്ത് മുൻ അംഗം, പുത്തനമ്പലം ബി ഗ്രൂപ്പ് ഉത്സവ കമ്മിറ്റി മുൻ പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ:തണ്ണീർമുക്കം പഞ്ചായത്ത് മുൻ പ്രസിഡന്റും റിട്ട.ഹെഡ്മിസ്ട്രസുമായ കെ.പത്മാവതിയമ്മ. മകൻ: രാംരാജ്.