photo


ആലപ്പുഴ: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എന്നാവശ്യപ്പെട്ട് കളക്ടറേറ്റിലേക്ക് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. പൊലീസ് വലയം ഭേദിച്ച പ്രവർത്തകർ കളക്ടറേറ്റിനുള്ളിൽ കടന്ന് 30 മിനിറ്റോളം പ്രവർത്തകർ മുദ്രാവാക്യം മുഴക്കി. ജില്ലാ പ്രസിഡന്റ് ടിജിൻ ജോസഫ്, സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ, എം.പി. പ്രവീൺ, ജില്ലാ വൈസ് പ്രസിഡന്റ് എ.ഐ. മുഹമ്മദ് അസ്ലം, ജില്ലാ ജനറൽ സെക്രട്ടറി ആൽബിൻ അലക്‌സ്, നിയോജക മണ്ഡലം പ്രസിഡന്റ് സരുൺറോയി, ജസ്റ്റിൻ സേവ്യർ തുടങ്ങിയവരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി.