ആലപ്പുഴ: നഗരസഭ സെക്രട്ടറിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ മൂന്ന് ജനപ്രതിനിധികൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുമായി വിവിധ പരിപാടികളിൽ സെക്രട്ടറിയും പങ്കെടുത്തിരുന്നു. ഇന്നലെയാണ് സെക്രട്ടറിയുടെ ഫലം പോസിറ്റീവാണെന്ന് അറിഞ്ഞത്. നിലവിൽ നഗരസഭ ഓഫീസ് അടച്ചിട്ടിരിക്കുകയാണ്.