കുട്ടനാട് : സ്വർണ കടത്തുകേസിലെ തെളിവുകൾ നശിപ്പിക്കുന്നതിനായി സെക്രട്ടേറിയേറ്റിലെ സുപ്രധാന ഫയലുകൾ തീ ഇട്ട് നശിപ്പിച്ചതിൽ പ്രതിഷേധിച്ച് കർഷകമോർച്ച കുട്ടനാട് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു. കർഷകമോർച്ച നിയോജക മണ്ഡലം പ്രസിഡന്റ് സുരേഷ് പര്യാത്ത് നേതൃത്വം നൽകി. ജില്ലാ വൈസ് പ്രസിഡന്റ് എം ആർ സജീവ് ഉദ്ഘാടനം ചെയ്തു. കെ പി സുരേഷ് കുമാർ, മോഹനചന്ദ്രൻ, സജീവ് രാജേന്ദ്രൻ, പി കെ ഭാർഗവൻ, ബാബു തെക്കേക്കര, അനൂപ് ചമ്പക്കുളം എന്നിവർ നേതൃത്വം നൽകി.