ചേർത്തല:ചേർത്തല റോട്ടറി ക്ലബിന്റെ ലി​റ്ററസി വിഷന്റെ ഭാഗമായി ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് ടി.വികൾ വിതരണം ചെയ്തു.റൊട്ടേറിയൻ കെ.ബാബു മോൻ വിവിധ സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് ടിവികൾ കൈമാറി.ക്ലബ്ബ് പ്രസിഡന്റ് സി.കെ.സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി സി.കെ. രാജേന്ദ്രൻ,എ.ജി.ജോസഫ്,മുൻ ഡിസ്ട്രിക്ട് ഗവർണർ ജോൺ സി. നെരോത്ത്,ബി.ശിവൻകുട്ടി നായർ എന്നിവർ സംസാരിച്ചു.